Connect with us

k rail

കെ റെയില്‍: അലൈന്‍മെന്റ് മാറ്റാന്‍ തയാറാണെന്ന് റെയില്‍വേ ബോഡിനെ അറിയിച്ചു

അതിവേഗ ട്രെയിനിനു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ല

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാന്‍ തയാറാണെന്ന് കെ റെയില്‍ റെയില്‍വേ ബോഡിനെ അറിയിച്ചു. അതിവേഗ ട്രെയിനിനു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡി പി ആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നുമാണ് കെ റെയില്‍ റെയില്‍വേ ബോര്‍ഡിനു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നത്.

അതിവേഗ വണ്ടിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഡി പി ആര്‍ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി പരിഗണിച്ചുകൊണ്ടുതന്നെ റെയില്‍വേ ഭൂമി കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഭൂമി കൈമാറുന്നതിലെ തടസ്സം നീക്കുന്നതില്‍ സില്‍വര്‍ലൈനില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തുന്നത് അടക്കമുള്ള നടപടികള്‍ക്കു തയ്യാറാണെന്നുമാണ് കെ റെയില്‍ പറയുന്നത്.

കേരള റെയില്‍വേ ബോര്‍ഡ് കെ റെയിലിനു മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചിരുന്നു. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ ബോര്‍ഡ് നല്‍കിയതെന്നും ഇ ശ്രീധരന്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് നിര്‍ണായക നീക്കവുമായി കെ റെയില്‍ കത്തയച്ചിരിക്കുന്നത്.

 

 

 

Latest