Connect with us

k rail@congress

കെ റെയില്‍: ശശി തരൂരിന്റെ അഭിപ്രായം ഗുണകരമല്ല- കെ സുധാകരന്‍

തരൂരിന്റേത് സര്‍ക്കാറിനെ സഹായിക്കാനുള്ള ഗൂഢതന്ത്രം: മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | കെ -റെയില്‍ സംബന്ധിച്ച് ശശി തരൂര്‍ എം പിയുടെ അഭിപ്രായം ഗുണകരമല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. തരൂരിനോട് നിലപാട് സംബന്ധിച്ച് വിശദീകരണം ചോദിക്കും. കെ റെയില്‍ പദ്ധതി അശാസ്ത്രീയമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ റെയില്‍ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. സര്‍ക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് ശശീ തരൂരിന്റേതെന്നും അത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ശശി തരൂരിനെതിരെ ഹൈക്കമാന്റ് ഇടപെടണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ഒരേ അഭിപ്രായമെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ശശിതരൂര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനല്ലെന്നും, വിശ്വപൗരനെന്ന നിലയില്‍ വികസന കാര്യങ്ങളില്‍ സ്വതന്ത്ര അഭിപ്രായങ്ങള്‍ പറയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

 

Latest