Connect with us

k rail survey

കെ റെയില്‍; മൂന്ന് ജില്ലകളില്‍ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തി

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നിര്‍ത്തിവെച്ചത്

Published

|

Last Updated

കൊച്ചി | കെ റെയില്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താത്കാലികമായി നിര്‍ത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിര്‍ത്തിയത്. ഈ ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സിന്റേതാണ് തീരുമാനം. ഇക്കാര്യം രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് റവന്യൂ വകുപ്പിനെ അറിയിച്ചു. സര്‍ക്കാറിന്റെ തീരുമാനം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.

പദ്ധതി മേഖലയിലെ താമസക്കാരില്‍ നിന്ന് ചോദ്യാവലി പ്രകാരം വിവരങ്ങള്‍ തേടേണ്ടതുണ്ട്. അവരുടെ ആശങ്കകള്‍ കേള്‍ക്കണം. എന്നാല്‍ ജനങ്ങള്‍ സഹകരിക്കാത്തതിനാല്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്ന് ഇവര്‍ പറയുന്നു.

 

 

Latest