Connect with us

k rail survey

കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ഇനി ജി പി എസ് വഴി

റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി. പകരം ജി പി എസ് സംവിധാനത്തിലൂടെ സര്‍വേ പൂര്‍ത്തിയാക്കാന്‍ തീരുമാനം. സാമൂഹികാഘാത പഠനത്തിന് ജി പി എസ് സംവിധാനം മതിയെന്നാണ് വിലയിരുത്തല്‍. കൂടാതെ കല്ലിടലുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷംകൂടി പരിഗണിച്ചാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.

പല സ്ഥലത്തും കല്ലിടുന്നതിനെതിരെ പ്രതിഷേധമുണ്ടാകുമ്പോള്‍ വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ലെന്ന് കല്ലിടാനത്തെുന്നവര്‍ പരാതിപ്പെട്ടിരുന്നു. പ്രതിഷേധമുണ്ടാകുമ്പോള്‍ കല്ലിടല്‍ തടസ്സപ്പെടുന്നു. ഇത് പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കെ റെയില്‍ അധികൃതരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ജി പി എസ് സംവിധാനത്തിലേക്ക് സര്‍വേ മാറുന്നത്.

 

 

 

---- facebook comment plugin here -----

Latest