silver line stoning
കെ റെയില്‍ കല്ലിടല്‍: സര്‍ക്കാര്‍ തെറ്റ് ഏറ്റുപറയണമെന്ന് വി ഡി സതീശന്‍
കല്ലിടല്‍ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി | സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍പ്പാതക്ക് വേണ്ടിയുള്ള സാമൂഹിക ആഘാത പഠനം ലക്ഷ്യമിട്ട് നടത്തിയ കല്ലിടല്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ ചെയ്ത തെറ്റ് ഏറ്റുപറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കല്ലിടല്‍ നിര്‍ത്തിവെച്ച് ഉത്തരവിറക്കിയത്. കല്ലിടല്‍ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ കല്ലിടല്‍ നടത്തിയത്. യു ഡി എഫും സില്‍വര്‍ലൈന്‍ വിരുദ്ധ സമിതിയും നടത്തിയ സമരത്തിന്റെ ആദ്യഘട്ട വിജയമാണിത്. സാമൂഹിക ആഘാത പഠനത്തിന് എതിരല്ല. വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കും സംവാദത്തിനും തയ്യാറാണെന്നും സതീശന്‍ പറഞ്ഞു.