Connect with us

k rail protest

കെ റെയില്‍: ചങ്ങനാശേരിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

മാടപ്പള്ളിയില്‍ സ്ഥാപിച്ച സര്‍വെ കല്ലുകളെല്ലാം ഇന്നലെ രാത്രി പിഴുതുമാറ്റി: നിയമസഭയില്‍ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം

Published

|

Last Updated

കോട്ടയം | മാടമ്പള്ളി മുണ്ടുകുഴിയില്‍ കെ റെയില്‍ കല്ലിടല്‍ തടയുന്നതിനിടെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ സംയുക്ത സമര സമിതി ആഹ്വനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. യു ഡി എഫും ബി ജെ പിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറിന് തുടങ്ങിയ ഹര്‍ത്താലില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ വാഹനങ്ങള്‍ തടയില്ലെന്ന് സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ സര്‍വെയുടെ ഭാഗമായി മാടപ്പള്ളിയില്‍ സ്ഥാപിച്ച സര്‍വെ കല്ലുകള്‍ ഇന്നലെ രാത്രി പിഴുതുമാറ്റി. മൂന്ന് സര്‍വെ കല്ലുകളാണ് പിഴുതിരിക്കുന്നത്. കല്ലുകള്‍ പിഴുതെറിയുമെന്ന് ഇന്നലെ സമരക്കാര്‍ പറഞ്ഞിരുന്നു.

മാടപ്പള്ളി മുണ്ടുകുഴിയിലുണ്ടായ പോലീസ് നടപടി ഇന്ന് നിയമസഭയില്‍ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടസ് നല്‍കിയിട്ടുണ്ട്. ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷം ഇത് ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം പോലീസ് നേരിട്ടതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസിന് നേരെ ആക്രമണം ഉണ്ടായതോടെയാണ് പോലീസ് നടപടികളിലേക്ക് കടന്നത്. സംഭവത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്ുന. ഒടുവില്‍ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഒടുവില്‍ നാല് പേര്‍ ഒഴികെയുള്ളവരെ പോലീസ് വിട്ടയക്കുകയായിരുന്നു.

 

 

 

 

Latest