Connect with us

Kerala

കെ റെയില്‍: അത്യന്തികമായി പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കണം; തരൂരിനോട് വിശദീകരണം തേടി: കെ സുധാകരന്‍

പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരന്‍

Published

|

Last Updated

തിരുവനന്തപുരം  | കെ റെയിലില്‍ അനുകൂല നിലപാട് സ്വീകരിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്ന് സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അെദ്ദേഹം. കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത കാഴ്ചപാടുകള്‍ ഉള്ള ആളുകളുണ്ട്. അത് സ്വാഭാവികമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ആളുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍. ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ- സുധാകരന്‍ പറഞ്ഞു.വ്യത്യസ്ത കാഴ്ചപാടുകള്‍ പ്രകടിപ്പിക്കുന്നതിലും പറയുന്നതിലും തെറ്റില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടി നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും പാര്‍ട്ടിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കാനും സാധിക്കണമെന്നാണ് തരൂരിനോട് പറയാനുള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി.

കെ റെയില്‍ വിഷയത്തില്‍ ആഴത്തില്‍ പഠിച്ചാണ് നിലപാട് എടുത്തത്. ആ തീരുമാനത്തില്‍ ഞങ്ങള്‍ക്ക് പിഴവില്ല എന്നതാണ് പാര്‍ട്ടിയും മുന്നണിയും വിശ്വസിക്കുന്നത്. അതിനെ മറികടക്കാനുള്ള വാദം ശശി തരൂരിനുണ്ടോ ഇല്ലയോ എന്നത് നമുക്ക് നോക്കാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. വികസനത്തിന് വേണ്ടത് വാശിയല്ല. കെ റെയില്‍ പദ്ധതി പാര്‍ട്ടി ഓഫീസാക്കി മാറ്റുകാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യയാണ് കെ റെയില്‍ കമ്പനിയുടെ ജനറല്‍ മാനേജര്‍. റെയില്‍വെയില്‍ വെറും ജൂനിയര്‍ ഓഫീസറാണിവര്‍. ഇത്രയും വലിയ പദ്ധതി കൊണ്ടുവരുമ്പോള്‍ കുറച്ചുകൂടി അനുഭവ സമ്പത്തുള്ള ആളുകളെ നിയമിക്കാന്‍ കൂടി സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുധാകരന്‍ പറഞ്ഞു

Latest