Connect with us

minister v muraleedharan

കെ റെയില്‍: കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍

സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി | കെ റെയിലിന്റെ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ രാജ്യസഭയില്‍ ആരോപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിച്ചാണ് കേരള സര്‍ക്കാര്‍ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല. നിയമങ്ങള്‍ പാലിക്കാതെയാണ് നിലവിലെ നടപടിക്രമങ്ങള്‍. സര്‍വേക്കല്ല് സ്ഥാപിക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥരും പോലീസും വീടുകളില്‍ അതിക്രമിച്ച് കടക്കുന്നു. സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്‌നമുണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു.