Kerala
പുതുവത്സരദിനത്തില്‍ കെ സ്മാര്‍ട്ട് പദ്ധതി ആരംഭിക്കും; മുഖ്യമന്ത്രി
രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം| പുതുവത്സരദിനത്തില്‍ കെ സ്മാര്‍ട്ട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ഗവര്‍ണര്‍ ആക്രമിക്കപ്പെട്ടാല്‍ സംസ്ഥാനത്തെ പിരിച്ചുവിടുമെന്ന് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. അലുവ കഴിച്ചത് നല്ല കാര്യം. ക്രമസമാധാന നില ഭദ്രമെന്ന് ഗവര്‍ണര്‍ ബോധ്യപ്പെടുത്തി. ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാനുള്ള ഉത്തരവാദിത്തം കേരള പോലിസിനുണ്ടെന്നും സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം നവകേരള സദസിന്റെ ഭാഗമായുള്ള മന്ത്രിസഭയുടെ പര്യടനം കൊല്ലം ജില്ലയില്‍ തുടരുന്നു. കൊല്ലത്തെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ നവകേരള സദസ്. തുടര്‍ന്ന് ചവറയിലും കുണ്ടറയിലും സദസ് നടക്കും. വൈകിട്ട് കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.