Kerala
കെ സുധാകരന്റെ വിവാദ പ്രസ്താവന; ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണി വിടില്ല: എം കെ മുനീര്‍
വിവാദ പ്രസ്താവനയില്‍ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍

തിരുവനന്തപുരം | കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ യുഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചതായി മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ആലോചിച്ച് മറുപടി പറയാമെന്ന് നേതൃത്വം അറിയിച്ചു. പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പ്രതികരിച്ചു.
അതേ സമയം സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവനയുടെ പേരില്‍ യുഡിഎഫ് വിടില്ലെന്നും മുനീര്‍ വ്യക്തമാക്കി. മുസ്ലീംലീഗ് മുന്നണി വിടുമെന്നത് സിപിഎമ്മിന്റെ നടക്കാത്ത സ്വപ്നമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ മുന്നണി വിടേണ്ട സാഹചര്യമില്ല. ദേശീയ തലത്തില്‍ ഇപ്പോഴും കോണ്‍ഗ്രസിന് വലിയ പ്രസക്തിയുണ്ടെന്നും മുനീര്‍ പറഞ്ഞു
---- facebook comment plugin here -----