Connect with us

Kerala

കെ സുധാകരന്റെ വീട്ടില്‍ കൂടോത്രമെന്ന്; തകിടുകളും മറ്റും കണ്ടെടുത്തതിന്റെ ഒന്നര വര്‍ഷം മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്ത്

കൂടോത്രം ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന രൂപങ്ങളും തകിടുകളും ഒരു വ്യക്തി കുഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

Published

|

Last Updated

കണ്ണൂര്‍ | കെ പി സി സി അധ്യക്ഷനും എം പിയുമായ കെ സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം ചെയ്തതെന്ന് ആരോപിക്കപ്പെടുന്ന രൂപങ്ങളും തകിടുകളും കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഒന്നര വര്‍ഷം മുമ്പ് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വസ്തുക്കള്‍ ഒരു വ്യക്തി കുഴിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇരുപതോളം തകിടുകള്‍ കണ്ടെടുത്തെന്നാണ് സൂചന.

ദൃശ്യങ്ങളില്‍ സുധാകരനെ കൂടാതെ കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താനുമുണ്ട്. തനിക്കു കാലിനു ബലം കുറയുകയും നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുകയും ചെയ്തിരുന്നതും ഇടയ്ക്ക് ടെന്‍ഷനും വെപ്രാളവും അനുഭവപ്പെടാറുള്ളതും ഇതുകൊണ്ടാണോയെന്ന് സംശയമുണ്ടെന്ന് സുധാകരന്‍ ഉണ്ണിത്താനോടു പറയുന്നതും വീഡിയോയിലുണ്ട്.

കെ പി സി സി ഓഫീസിലെ കെ സുധാകരന്റെ മുറിയിലും തിരുവനന്തപുരം പേട്ടയിലെയും ഡല്‍ഹിയിലെയും താമസസ്ഥലത്തും ഇത്തരം തകിടുകളും രൂപങ്ങളും കണ്ടെടുത്തിരുന്നതായി പറയുന്നു.

വീഡിയോയെക്കുറിച്ച് അറിയില്ലെന്നാണ് ഉണ്ണിത്താന്റെ പ്രതികരണം. കൂടോത്രത്തെ കുറിച്ചൊക്കെ വീഡിയോ പുറത്തുവിട്ടവരോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

---- facebook comment plugin here -----

Latest