Connect with us

Thrikkakara by-election

കെ സുധാകരന് ആറ് വയസുകാരന്റെ ബുദ്ധി: എ എന്‍ ഷംസീര്‍

പൊതുപ്രവര്‍ത്തകന്‍ എങ്ങനെ സംസാരിക്കണമെന്ന് നേതാക്കളെ എ ഐ സി സി പഠിപ്പിക്കണം

Published

|

Last Updated

തൃക്കാക്കര | കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ആറ് വയസുകാരന്‍രെ ബുദ്ധിയും ആറാളുടെ വലുപ്പവുമാണെന്ന് എ എന്‍ ഷംസീര്‍. കോണ്‍ഗ്രസ് എന്ത് ശിബിരം നടത്തിയിട്ടും ഒരു കാര്യവുമില്ല. ഒരു ഉയര്‍ന്ന രാഷ്ട്രീയ നേതാവ് എങ്ങനെ സംസാരിക്കണമെന്ന് നേതാക്കളെ എ ഐ സി സി പഠിപ്പിക്കണെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശത്തില്‍ തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതികരിക്കുകയായിരുന്നു ഷംസീര്‍.

മന്ത്രിമാര്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് ജാതിയ അടിസ്ഥാനത്തില്‍ വോട്ട് പിടിക്കുന്നതായ പ്രതിപക്ഷ ആരോപണത്തിലും ഷംസീര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത് കൈയിലുള്ള സീറ്റ് നഷ്ടപ്പെടുന്നതിലുള്ള മനോവേദനയിലാണ്. തൃക്കാക്കരയില്‍ എല്‍ ഡി എഫ് ജയിക്കുന്നതോടെ കേരളത്തിലെ യു ഡി എഫ് തകരും. ഇടതുക്ഷം ജാതിയും മതവും നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. മികച്ച ഭൂരിഭക്ഷത്തില്‍ ജോ ജോസഫ് ജയിക്കും. അതിന്റെ സൂചനയാണ് മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നിന്ന് ലഭിക്കുന്നത്. മുഖ്യമന്ത്രിയെ അവഹേളിച്ച സുധാകരനെതിരായ പ്രതിഷേധം തൃക്കാക്കരയിലെ ജനങ്ങള്‍ വോട്ടെടുപ്പിലൂടെ നല്‍കുമെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

 

 

Latest