Connect with us

silver line project

തൃക്കാക്കരയില്‍ പരാജയപ്പെട്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി നിര്‍ത്തിവെക്കുമോയെന്ന് കെ സുധാകരന്‍

ഇപ്പോള്‍ കല്ലിടല്‍ നിര്‍ത്തിവെച്ചത് രാഷ്ട്രീയ പാപ്പരത്തവും തട്ടിപ്പുമാണെന്ന് അദ്ദേഹം പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം | തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പരാജയപ്പെട്ടാല്‍ പദ്ധതി നിര്‍ത്തിവെക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോയെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ വെല്ലുവിളിച്ചു. ഇപ്പോള്‍ കല്ലിടല്‍ നിര്‍ത്തിവെച്ചത് രാഷ്ട്രീയ പാപ്പരത്തവും തട്ടിപ്പുമാണെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ നിരവധി കോടികള്‍ ചെലവാക്കിയിട്ടുണ്ട്. അങ്ങനെ ഖജനാവിന് നഷ്ടപ്പെട്ട പണം ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് വസൂല്‍ ചെയ്യാന്‍ നടപടി വേണം. കല്ലിടല്‍ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. ജാമ്യത്തിനും മറ്റുമായി ഈടാക്കിയ പണം തിരികെ നല്‍കണം. പാവങ്ങളുടെ കഷ്ടപ്പാടിന് പരിഹാരമുണ്ടാക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

Latest