Kerala
കെ വി തോമസിന്റെ യാത്രാ ബത്ത വര്‍ധനക്കെതിരെ കെ സുധാകരന്‍
കോണ്‍ഗ്രസ്സ് ആശാ വര്‍ക്കര്‍മാരുടെ സമരത്തോടൊപ്പം

തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കെ വി തോമസിന്റെ യാത്രാ ബത്ത ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. ആശാ വര്‍ക്കര്‍മാരുടെ സമരത്തിനൊപ്പം കോണ്‍ഗ്രസ്സ് ഉണ്ടാകുമെന്ന് പറഞ്ഞ സുധാകരന്‍, ആശ വര്‍ക്കേഴ്സിന്റെ വിരമിക്കല്‍ ആനുകൂല്യം അഞ്ച് ലക്ഷമാക്കണമെന്നും കെ വി തോമസിന്റെ ഒരുമാസത്തെ ശമ്പളം മാത്രമാണിതെന്നും ആവശ്യപ്പെട്ടു.
ആശ വര്‍ക്കേഴ്സിന്റെ സമരം മനക്കരുത്തോടെ മുന്നോട്ട് കൊണ്ടുപോകണം. കെ വി തോമസ് സി പി എമ്മിന്റെയും ബി ജെ പിയുടെയും സഹപ്രവര്‍ത്തകനാണ്. ഖജനാവ് കാലിയാക്കലാണ് കെ വി തോമസ് ചെയ്യുന്നത്. മറ്റൊരു ജോലിയും ഡല്‍ഹിയില്‍ ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു
---- facebook comment plugin here -----