Connect with us

puthuppalli bye election

പുതുപ്പള്ളിയില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ബോധപൂര്‍വമുണ്ടാക്കിയ കെണിയെന്ന് കെ സുധാകരന്‍

സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമര്‍ശമല്ല അതെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | പുതുപ്പള്ളി വോട്ടെടുപ്പിൽ വോട്ടിംഗ് ശതമാനം കുറഞ്ഞത് ബോധപൂര്‍വമുണ്ടാക്കിയ കെണിയാണെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരന്‍ ആരോപിച്ചു. മുഴുവന്‍ യു ഡി എഫ് വോട്ടര്‍മാര്‍ക്കും വോട്ട് ചെയ്യാനായില്ല. ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണെന്നും അദ്ദേഹം പറഞ്ഞു.

പോളിംഗ് ശതമാനം 80 ശതമാനത്തിലേറെ ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. സി പി എമ്മിന് പരാജയഭീതിയാണ്. അത് മറച്ചുവെയ്ക്കാനാണ് ബി ജെ പി വോട്ട് കോണ്‍ഗ്രസിന് ലഭിച്ചെന്ന എം വി ഗോവിന്ദന്റെ ആരോപണം. സാമാന്യ ബുദ്ധിയുള്ള ഒരാളുടെ പരാമര്‍ശമല്ല അതെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

---- facebook comment plugin here -----

Latest