Connect with us

k suhakaran

തനിക്കെതിരെയുള്ള കേസിന് പിന്നില്‍ മുഖ്യമന്ത്രിയെന്ന് കെ സുധാകരന്‍

എന്റെ ജീവിതത്തില്‍ ഒരു കറുത്ത കുത്തും ഇല്ലെന്നും സുധാകരന്‍ പ്രതികരിച്ചു

Published

|

Last Updated

തിരുവനന്തപുരം | സാമ്പത്തിക ആരോപണങ്ങളില്‍ വിജിലന്‍സ് കേസ് പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെ സുധാകരന്‍. എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയാണെന്നായിരുന്നു സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രി അറിയാതെ ഒരു അന്വേഷണവും നടക്കില്ല. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

പിണറായി വിജയന്‍ ജീവതത്തിലുടനീളം തന്നെ വേട്ടയാടുകയാണ്. ജുഡീഷ്യല്‍ അന്വേഷണം തന്നെ നടക്കട്ടെ. എന്റെ ജീവിതത്തില്‍ ഒരു കറുത്ത കുത്തും ഇല്ലെന്നും സുധാകരന്‍ പ്രതികരിച്ചു.