Connect with us

k sudhakaran against pinarayi

കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്ന് കെ സുധാകരന്‍

'എന്ത് സംഭവിച്ചാലും വേണ്ടില്ല, എന്തിനും കമ്മീഷന്‍ അടിക്കുകയാണ് ലക്ഷ്യം'

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്നായിരന്നു കെ പി സി സി പ്രസിഡന്റിന്റെ പരാമര്‍ശം. എന്ത് സംഭവിച്ചാലും വേണ്ടില്ല, എന്തിനും കമ്മീഷന്‍ അടിക്കുകയാണ് ലക്ഷ്യം. കോന്നി അരുവാപ്പുലം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു സുധാകരന്റെ പരാമര്‍ശം.

കേരളം ഭരിക്കുന്നുണ്ട് ഒരു ഇടതുപക്ഷ ഗവണ്‍മെന്റ്. ഒരുപാട് മുഖ്യമന്ത്രിമാരെ കണ്ട നാടാണ് ഈ നാട്. ഇതുപോലെ ഒരു ശവം തീനി മുഖ്യമന്ത്രിയെ കേരളം ആദ്യം കാണുകയാണ്. ഖേദത്തോടെ പറയട്ടെ എന്റെ നാട്ടുകാരനായിപ്പോയി. ഒറ്റ ലക്ഷ്യമേ ഉള്ളൂ മൂപ്പര്‍ക്ക്, കമ്മീഷന്‍ എന്നുമായിരുന്നു സുധാകരന്റെ പരാമര്‍ശം.

Latest