Connect with us

mahathma gandhi

ഇന്ത്യയുടെ ആത്മാവിലേക്ക് ആർ എസ് എസ് തീവ്രവാദികൾ നിറയൊഴിച്ചിട്ട് 75 വർഷങ്ങളായെന്ന് കെ സുധാകരൻ

ആർ എസ് എസ് കാരുടെ വെടിയുണ്ടകൾ ഇന്ത്യയുടെ ഇടനെഞ്ചിൽ തുളഞ്ഞു കയറിയ ഈ ദിവസം, ഇന്ത്യയെ സ്നേഹിക്കുന്ന ഒരാളും മറക്കില്ലെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ഇന്ത്യയുടെ ആത്മാവിലേക്ക് ആർ എസ് എസ് തീവ്രവാദികൾ നിറയൊഴിച്ചിട്ട് 75 വർഷങ്ങളായെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യത്തെ തീവ്രവാദ പ്രവർത്തനം ഗാന്ധിജിയുടെ കൊലപാതകമാണ്. അഹിംസാ മന്ത്രം കൊണ്ട് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചു കുലുക്കിയ മഹാത്മാവിനെ കേവലം മതവിദ്വേഷത്തിന്റെ പേരിലാണ് ആർ എസ് എസ് തീവ്രവാദികൾ വധിച്ചതെന്നും സുധാകരൻ പറഞ്ഞു.

ഋഷിതുല്യനായ ബാപ്പുജിയുടെ ആശയങ്ങളും ആദർശങ്ങളും ലോകമെമ്പാടുമുള്ള ജനത ഹൃദയത്തിൽ ഏറ്റുവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഓർമകളെ പോലും ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും അണയാത്ത കനലായി ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ ഈ ദിവസം ജ്വലിച്ചു നിൽക്കും. ആർ എസ് എസ് കാരുടെ വെടിയുണ്ടകൾ ഇന്ത്യയുടെ ഇടനെഞ്ചിൽ തുളഞ്ഞു കയറിയ ഈ ദിവസം, ഇന്ത്യയെ സ്നേഹിക്കുന്ന ഒരാളും മറക്കില്ലെന്നും കെ സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.

Latest