Connect with us

പാർട്ടിയുമായി ആലോചിക്കുന്നില്ല, തരൂർ മര്യാദയില്ലാതെ പെരുമാറുന്നുവെന്ന് കെ സുധാകരൻ

പാര്‍ട്ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ട ആളാണ് ശശി തരൂരെന്നും സുധാകരന്‍ വ്യക്തമാക്കി.

Published

|

Last Updated

തിരുവനന്തപുരം | മര്യാദയില്ലാതെയാണ് തിരുവനന്തപുരം എം പി ശശി തരൂർ പ്രവർത്തിക്കുന്നതെന്ന രൂക്ഷ വിമർശവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ഒരു കാര്യവും പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ സ്വന്തമായി തീരുമാനങ്ങളെടുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന രീതിയിലേക്ക് ശശി തരൂര്‍ മാറിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുധാകരൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ പാര്‍ട്ടിയുമായി ആലോചിക്കണമെന്ന് ശശി തരൂരിന് പലവട്ടം നിര്‍ദേശം നല്‍കിയെങ്കിലും അനുസരിക്കുന്നില്ല. പല ഘട്ടങ്ങളിലും ശശി തരൂരിന്റെ കൂടെനിന്നയാളാണ് താന്‍. ആ തന്നെ ഒന്നു ഫോണില്‍ വിളിക്കാന്‍ പോലും തരൂര്‍ തയ്യാറാവുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, പാര്‍ട്ടിക്ക് ഏറ്റവുമധികം വേണ്ടപ്പെട്ട ആളാണ് ശശി തരൂരെന്നും സുധാകരന്‍ വ്യക്തമാക്കി. തിരിച്ച് ശശി തരൂരിന് പാര്‍ട്ടിയെയും വേണമെന്ന കാര്യം മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.