Kerala
എന്‍ എം വിജയന്റെ കുടുംബത്തെ കെ സുധാകരന്‍ സന്ദര്‍ശിച്ചു
കടബാധ്യതയുടെ കണക്ക് കുടുംബം അറിയിച്ചു
വയനാട് | ആത്മഹത്യ ചെയ്ത വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ സന്ദര്‍ശിച്ചു. എന്‍ എം വിജയന്റെ കടബാധ്യതയുടെ കണക്ക് സുധാകരനെ കുടുംബം അറിയിച്ചു.
കുടുംബത്തെ സംരക്ഷിക്കുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ കെ പി സി സി അന്വേഷണ സമിതിയുടെ റിപോര്‍ട്ട് ലഭിക്കുന്നതിന് അനുസരിച്ച് നടപടി ഉണ്ടാകുമെന്നും സുധാകരന്‍ പ്രതികരിച്ചു. കെ സുധാകരന്റെ സന്ദര്‍ശനത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബത്തിന് നേരെ സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന അപവാദ പ്രചരണത്തിന് പിന്നില്‍ ബത്തേരിയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ്സുകാരാണെന്ന് സുധാകരനെ അറിയിച്ചുവെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
---- facebook comment plugin here -----