പിണറായിക്കെതിരെ ലോകസഭയില്‍ അടിയന്തിര പ്രമേയ നോട്ടീസുമായി കെ സുധാകരന്‍
കേരളത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നാണു കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്.
ന്യൂഡല്‍ഹി | പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കേരള മുഖ്യമന്ത്രിക്കെതിരെ അടിയന്തിര പ്രമേയവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി.
ത്തിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കെപിസിസി പ്രസിഡന്റ് കൂടിയായ കണ്ണൂര്‍ എം പി കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്. വി ഐ പി സുരക്ഷയുടെ പേരില്‍ കേരളത്തില്‍ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നാണു കെ സുധാകരന്റെ അടിയന്തിര പ്രമേയ നോട്ടീസ്.
സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവരെ ഡെപ്യൂട്ടി കമ്മീഷണര്‍ കെ ഇ ബൈജു നേരിട്ട രീതി ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും. ഈ മാസം 22 വരെയാണ് സമ്മേളനം. നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേരുന്ന സമ്മേളനത്തില്‍ 19 ബില്ലുകള്‍ അവതരിപ്പിക്കും.
ഇസ്‌റാഈല്‍ അനുകൂല ഇന്ത്യയുടെ നിലപാട് സഭാനടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രനും ബെന്നി ബഹന്നാനും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഖത്തറില്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ ചര്‍ച്ച ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് എം പി മനീഷ് തിവാരി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അഴിമതി ആരോപണത്തില്‍ തമിഴ്‌നാട്ടിലും രാജസ്ഥാനിലും ഇ ഡി ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതില്‍ ചര്‍ച്ച ആവശ്യപ്പെട്ട് മാണിക്യം ടാഗോര്‍ എം പി യും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.