Connect with us

Eduline

കേരളത്തില്‍ ബിജെപിയുടെ വിജയശില്‍പി കെ സുരേന്ദ്രന്‍; ബിജെപിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ സുരേന്ദ്രന് അഭിനന്ദനം

പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ സുരേന്ദ്രന് സാധിച്ചു.

Published

|

Last Updated

തിരുവനന്തപുരം| ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിന് പിന്നില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആണെന്ന് പാര്‍ട്ടി നേതൃത്വം.
ബിജെപി കേരള ഘടകത്തിന്റെ ഫെയ്സ്ബുക് പേജിലാണ് സുരേന്ദ്രനെ അഭിനന്ദിച്ചുകൊണ്ട് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ സുരേന്ദ്രന് സാധിച്ചു. തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനു പിന്നില്‍ കെ സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്നുമാണ് കുറിപ്പില്‍ പറയുന്നത്.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച സുരേന്ദ്രന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

---- facebook comment plugin here -----

Latest