halal food controversy
മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ
ബി ജെ പി പാലക്കാട് ജില്ലാ നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ വിവാദ പ്രസ്താവന

പാലക്കാട് | ഹലാൽ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അടുത്തിടെ സ്വന്തം വീട്ടിൽ മുഖ്യമന്ത്രിക്ക് ഹലാൽ ഭക്ഷണമാണ് ലഭിക്കുന്നതെന്നും അതിനാലാണ് പിണറായി ഹലാലിനെ ന്യായീകരിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പോപുലർ ഫ്രണ്ട് അജണ്ടയായ ഹലാലിനെ പിന്തുണക്കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. ഇത്തരത്തിൽ തീവ്രവാദികൾക്ക് പിന്തുണ നൽകുന്ന മുഖ്യമന്ത്രിയുടെ നിലപാട് ആപത്കരമാണ്. ഹലാൽ ഭക്ഷണം നല്ലതാണെങ്കിൽ മറ്റു ഭക്ഷണം നല്ലതാണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബി ജെ പി പാലക്കാട് ജില്ലാ നേതൃയോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു സുരേന്ദ്രന്റെ വിവാദ പ്രസ്താവന. ഹലാലിന്റെ പേരിൽ മുഖ്യമന്ത്രിയും സംസ്ഥാന സർക്കാറും ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി ഡി പുരന്ദേശ്വരി അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഹലാൽ ഉദ്ദേശ്യം നല്ലതല്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം
പറഞ്ഞു.