Connect with us

Kozhikode

കോഴിക്കോട് നഗരം കാണാൻ ഡബിൾ ഡെക്കർ കെ എസ് ആർ ടി സി വരുന്നു

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബന്ധിച്ചാണ് സർവീസ്.

Published

|

Last Updated

കോഴിക്കോട് | നഗരം ചുറ്റിക്കാണാൻ കെ എസ് ആർ ടി സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു. നഗരത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബന്ധപ്പെടുത്തിയായിരിക്കും സർവീസ്. പ്ലാനിറ്റേറിയം, തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി- വരക്കൽ ബീച്ച് എന്നിവിടങ്ങളിലാണ് സവാരി.
200 രൂപയായിരിക്കും ബസ് ചാർജ്. ഉച്ച മുതൽ രാത്രി വരെയായിരിക്കും സർവീസ് നടക്കുകയെന്നും കെ എസ് ആർ ടി സി കോഴിക്കോട് ഡിപ്പോ അധികൃതർ അറിയിച്ചു.