Kerala
കഠിനംകുളം ആതിര കൊലപാതകം; പ്രതി പിടിയിലെന്ന് സൂചന
ഏറെ നാളായി ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു.
തിരുവനന്തപുരം | കഠിനംകുളം ആതിര കൊലപാതക കേസിലെ പ്രതി കോട്ടയത്ത് പിടിയിലായതായി സൂചന. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്ന ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് പിടിയിലായയത്.
ഇയാൾ ആത്മഹത്യാശ്രമം നടത്തിയതായും വിവരമുണ്ട്. കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പദ്ധതിയിട്ട് ജോണ്‍സണ്‍ പെരുമാതുറയിലെ ലോഡ്ജില്‍ താമസിച്ചത് ഒരാഴ്ചയാണ്. ആതിരയുടെ നാട്ടിലെത്തി പ്രതി വിവരങ്ങള്‍ അന്വേഷിച്ചതായും സൂചന ലഭിച്ചു.
ഏറെ നാളായി ആതിരയും ജോണ്‍സണും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. നുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ഒളിവില്‍ പോയ ജോണ്‍സണ്‍ ഔസേപ്പിനായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. കൃത്യം നിര്‍വഹിച്ച ശേഷം പ്രതി രക്ഷപ്പെടാനുപയോഗിച്ച സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനിലാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്.