Connect with us

kafeel khan

യു പി സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പുറത്താക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കഫീല്‍ ഖാന്‍

യോഗി സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷയില്ല.

Published

|

Last Updated

ലക്‌നോ | സര്‍വീസില്‍ നിന്ന് യു പി സര്‍ക്കാര്‍ പുറത്താക്കിയ ശിശുരോഗ വിദഗ്ധന്‍ ഡോ.കഫീല്‍ ഖാന്‍ കോടതിയെ സമീപിക്കും. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഒമ്പത് അന്വേഷണങ്ങളും കോടതിയും തനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സംഭവത്തിലാണ് സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. യോഗി സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷയില്ല. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ ശക്തമായ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.