Connect with us

Kerala

കാഫിര്‍ പരാമര്‍ശം സിപിഎം നേതാക്കളുടെ അറിവോടെ; കേസെടുക്കണം: കെ സുധാകരന്‍

ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു

Published

|

Last Updated

കണ്ണൂര്‍ |  വടകരയിലെ വിവാദമായ കാഫിര്‍ പോസ്റ്റിന് പിന്നില്‍ ഇടത് പ്രവര്‍ത്തകരാണെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത് നടന്നതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസിനെ ഭരിക്കുന്നത് ഇടതുപക്ഷമല്ലേ?. ഇടതുപക്ഷ പ്രവര്‍ത്തകരില്‍ നിന്നാണ് ആ പ്രയോഗം വന്നതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു. പോലിസിന്റെ അഭിപ്രായം അംഗീകരിക്കണോ, അതോ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ അഭിപ്രായം അംഗീകരിക്കണമോ?. നിലവിലുള്ള സത്യാവസ്ഥ അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരാണ് എന്നതില്‍ കൂടി അന്വേഷണം നടത്തണം- കെ സുധാകരന്‍ പറഞ്ഞു

നേതൃത്വത്തെ ബാധിച്ച ആശയപരമായ മൂല്യച്യുതിയും ജീര്‍ണതയും സിപിഎമ്മിനെ വര്‍ഗീയ കുപ്പത്തൊട്ടിയിലെത്തിച്ചു. സ്വാര്‍ത്ഥ രാഷ്ട്രീയനേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവര്‍ഗീയത പ്രചരിപ്പിച്ച സിപിഎം കേരളീയസമൂഹത്തോടു മാപ്പുപറയാന്‍ തയ്യാറാകണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു

 

Latest