Connect with us

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: വ്യാജരേഖാ കുറ്റം ചുമത്തി പോലീസ്

പരാതിക്കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരനെ വാദിയാക്കിയില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പോലീസ് വ്യാജരേഖാ കുറ്റം ചുമത്തി. ഹൈക്കോടതി വിശദീകരണം ചോദിച്ചതിനെ പിന്തുടര്‍ന്നാണിത്. പരാതിക്കാരനായ യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചെങ്കില്‍ എന്തുകൊണ്ട് പരാതിക്കാരനെ വാദിയാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

കേസില്‍ രണ്ട് പുതിയ കുറ്റങ്ങളാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ഐ പി സി 468, ഐ പി സി 471 വകുപ്പുകളാണ് പുതുതായി ചുമത്തിയിട്ടുള്ളതെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ വകുപ്പുകള്‍ ചേര്‍ത്തുകൊണ്ടുള്ള റിപോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയിലും സമര്‍പ്പിച്ചു.

പരാതിയില്‍ പറയുന്ന കുറ്റകൃത്യങ്ങളില്‍ പലതും എഫ് ഐ ആറിന്റെ ഭാഗമായി വന്നിട്ടില്ലെന്ന് യൂത്ത്ലീഗ് നേതാവ് കാസിമിന്റെ വാദത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ വകുപ്പുകള്‍ ചുമത്താന്‍ പോലീസ് തയ്യാറായത്.

 

 

 

Latest