Connect with us

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്: വ്യാജ നിര്‍മിതിക്കു പിന്നില്‍ യു ഡി എഫ്; ബി ജെ പി സഹായവും

'യു ഡി എഫ് നേതൃത്വം മാപ്പ് പറഞ്ഞതിനു ശേഷം ബാക്കി കാര്യങ്ങള്‍ പറയാം.'

Published

|

Last Updated

തിരുവനന്തപുരം | വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ വീണ്ടും യു ഡി എഫിനെതിരെ ആരോപണമുന്നയിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വ്യാജ നിര്‍മിതിക്കു പിന്നില്‍ യു ഡി എഫിന് ബി ജെ പിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ സി പി എമ്മിന് ഒറ്റ നിലപാടാണുള്ളത്. യു ഡി എഫ് നേതൃത്വം മാപ്പ് പറഞ്ഞതിനു ശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതായി ആരോപിച്ച് ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ലക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്ന് ചിത്രീകരിക്കാനും തനിക്കെതിരായ പ്രചാരണത്തിലൂടെ സമൂഹത്തില്‍ വേര്‍തിരിവുണ്ടാക്കാനും അബ്ദുല്ല ശ്രമിച്ചതായി വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest