Connect with us

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; സോഷ്യല്‍ മീഡിയ അഡ്മിന്‍മാരെ എന്തുകൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് കോടതി

കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് കേസ് ഡയറി പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കി

Published

|

Last Updated

വടകര | ലോകസഭാ തിരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ട കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഫേസ്ബുക്ക്, വാട്‌സപ്പ് അഡ്മിന്‍മാരെ എന്തുകൊണ്ട് പ്രതി ചേര്‍ത്തില്ലെന്ന് കോടതി ചോദിച്ചു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് കേസ് പരിഗണിച്ചത്.

കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടത് അനുസരിച്ച് കേസ് ഡയറി പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കി. അമ്പാടിമുക്ക് സഖാക്കള്‍ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിന്‍ മനീഷ്, റെഡ് ബറ്റാലിയന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അമല്‍ റാം, റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫേസ്ബുക് പേജിന്റെ അഡ്മിന്‍ വഹാബ് എന്നിവരെ കേസില്‍ പ്രതി ചേര്‍ക്കാത്തത് എന്ത് കൊണ്ടാണെന്ന് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു.

കേസെടുത്ത് മാസങ്ങളായിട്ടും അന്വേഷണത്തിലെ മെല്ലെപ്പോക്ക് ചൂണ്ടിക്കാട്ടിയും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുമാണ് പരാതിക്കാരനായ എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞത്.

Latest