Connect with us

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം; റിബേഷിനെതിരെ വകുപ്പ്തല അന്വേഷണം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദുല്‍ഖിഫില്‍ നല്‍കിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം

Published

|

Last Updated

കോഴിക്കോട് |  വടകര ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദേശം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ദുല്‍ഖിഫില്‍ നല്‍കിയ പരാതിയിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം. തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

ആറങ്ങോട് എംഎല്‍പി സ്‌കൂളിലെ അധ്യാപകനാണ് ആരോപണ വിധേയനായ റിബേഷ്. കാഫിര്‍ പരാമര്‍ശമടങ്ങിയ സ്‌ക്രീന്‍ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണെന്നാണ് ആരോപണം. റെഡ് എന്‍കൌണ്ടര്‍, റെഡ് ബെറ്റാലിയന്‍, പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെയാണ് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിച്ചത്.

അതേസമയം കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തിന്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനൊരുങ്ങുകയാണ് പോലീസ്. നേരത്തെ ആരോപണ വിധേയനായ എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിമിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കായി വടകര പോലീസ് കസ്റ്റഡിയില്‍ എടുത്തു.

---- facebook comment plugin here -----

Latest