Kerala
കാക്കനാട് ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേര്‍ക്ക് പരുക്ക്
ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം
കൊച്ചി | കാക്കനാട് സീപോര്‍ട്ട് റോഡില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. അപകടത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു.ബസ് യാത്രക്കാരിയാണ് മരിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം
പുക്കാട്ടുപടിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സീപോര്‍ട്ട് റോഡിലെ വള്ളത്തോള്‍ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയില്‍ എതിര്‍ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബസിലേക്ക് ഇടിച്ച ടോറസിന് പുറകില്‍ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. പരിക്കേറ്റവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
---- facebook comment plugin here -----