Eranakulam
കാക്കനാട്ട് ബസും ലോറിയും കൂട്ടിയിടിച്ചു; സ്ത്രീ മരിച്ചു
നസീമ എന്ന സ്ത്രീയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
കൊച്ചി | കാക്കനാട്ട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതരമായി പരുക്കേറ്റ നസീമ എന്ന സ്ത്രീയാണ് മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചി കാക്കനാട് സീപോര്‍ട്ട് റോഡില്‍ വച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
പൂക്കാട്ടുപടിയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് യാത്രക്കാര്‍ ആരോപിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
---- facebook comment plugin here -----