Connect with us

Kerala

കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും

Published

|

Last Updated

കൊല്ലം | ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി. രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തിയത്. 30 സെന്റിമീറ്റര്‍ വീതതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് ഒഴുക്കും. അണക്കെട്ടിലെ റൂള്‍ കര്‍വ് നിലനിര്‍ത്താനാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയോട് അടുത്തെത്തിയതിനാല്‍ ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്താനാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നതെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളില്‍ മഴ പെയ്യുകയും കൂടുതല്‍ വെള്ളം ഡാമിലേക്ക് എത്തുകയും ചെയ്താല്‍ ബുദ്ധിമുട്ടാണ്ടാകാതിരിക്കാനാണ് മഴ മാറി നില്‍ക്കുന്ന സമയത്ത് ഡാം തുറന്നത്.

 

---- facebook comment plugin here -----

Latest