Connect with us

Kerala

വെള്ളിയാഴ്ചകളിലെ പരീക്ഷാസമയം; മാറ്റംവരുത്തി കാലടി സര്‍വകലാശാല

വെള്ളിയാഴ്ചകളില്‍ രാവിലെ  നടത്തുന്ന പരീക്ഷകളുടെ സമയക്രമം 9.30 മുതല്‍ 12.30 വരെയാക്കി.

Published

|

Last Updated

തിരൂര്‍ | കാലടി ശ്രീ ശങ്കരാചാര്യ സര്‍വകലാശാല ഏപ്രില്‍ മാസത്തില്‍ വെള്ളിയാഴ്ചകളില്‍ രാവിലെ  നടത്തുന്ന പരീക്ഷകളുടെ സമയക്രമം 9.30 മുതല്‍ 12.30 വരെയാക്കി. മാറ്റംവരുത്തിക്കൊണ്ടുള്ള സര്‍ക്കുലര്‍ സര്‍വകലാശാല പുറത്തിറക്കി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം വന്നതോടെയാണ് സര്‍വകലാശാല അധികൃതര്‍ സമയം മാറ്റാന്‍ തയ്യാറായത്.

വെള്ളിയാഴ്ചകളിലെ പരീക്ഷാക്രമം ജുമുഅ നഷ്ടപ്പെടാത്ത വിധമാക്കണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ പ്രാദേശിക കേന്ദ്രം എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി, സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍, പ്രൊ. വൈസ് ചാന്‍സ്‌ലര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

2023-ലും വിദ്യാര്‍ഥി ഇടപെടലിലൂടെയാണ് പരീക്ഷാസമയം പുനഃക്രമീകരിച്ചത്. ഓരോ പരീക്ഷക്കാലത്തും പഠനത്തിനുവേണ്ടി ചെലവഴിക്കേണ്ട വിലപ്പെട്ട സമയം ജനപ്രതിനിധികളുടെയും സര്‍വകലാശാല അധികൃതരുടെയും ഓഫീസുകളില്‍ ഹോമിക്കേണ്ട ഗതികേടാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കെന്ന് എസ് എസ് എഫ് ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളായ മുഷ്താഖ് അലി അഹ്മദ്, ഫാഇസ് വാക്കാലൂര്‍ പറഞ്ഞു.

 

Latest