sanskrit university
കാലടി സര്‍വകലാശാല ഡി ലിറ്റ് വിവാദം; ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നെന്ന് രേഖകള്‍
മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനുള്ള സര്‍വകലാശാല ശുപാര്‍ശ ഗവര്‍ണറുടെ ഒഫീസ് തള്ളിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു
കൊച്ചി | കാലടി സര്‍വകലാശാല സിന്‍ഡിക്കേറ്റ് നിര്‍ദ്ദേശിച്ച മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നെന്ന് രേഖകള്‍. സര്‍വകലാശാല ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതിന്റെ രേഖ പുറത്ത് പുറത്ത് വന്നു. ശോഭന, ടി എം കൃഷ്ണ, എന്‍ പി ഉണ്ണി എന്നിവര്‍ക്ക് ഡി ലിറ്റ് നല്‍കാനായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം. നവംബര്‍ 3 ന് തന്നെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കി.
നേരത്തെ മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനുള്ള സര്‍വകലാശാല ശുപാര്‍ശ ഗവര്‍ണറുടെ ഒഫീസ് തള്ളിയെന്ന ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.
---- facebook comment plugin here -----