Kerala
കളമശേരി സ്‌ഫോടനം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു, മരണം ഏഴായി
ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്
കൊച്ചി | കളമശേരി സ്‌ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണ്‍ (78) ആണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്. ഇതോടെ കളമശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി.
കളമശേരി സാമറ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെ ഒക്ടോബര്‍ 29 നായിരുന്ന സ്‌ഫോടനമുണ്ടായത്.ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഉള്‍പ്പടെ ഏഴ് പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്
---- facebook comment plugin here -----