Connect with us

Kerala

കളമശേരി സ്‌ഫോടനം: സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു; പ്രശംസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍

പ്രതിയെ ഉടന്‍ പിടികൂടിയത് നേട്ടമായെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

Published

|

Last Updated

കോഴിക്കോട്| കളമശേരി കണ്‍വന്‍ഷന്‍ സെന്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഇ കെ വിഭാഗം സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രശ്‌നം ഉണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍  ഇടപെട്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വ്യാജപ്രചാരണങ്ങള്‍ നടന്നു.

സ്‌ഫോടനത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന അവസ്ഥയാണ് നടന്നത്. എന്നാല്‍ വര്‍ഗീയ പ്രശ്‌നം ആകുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെട്ടു. പ്രതിയെ ഉടന്‍ പിടികൂടിയത് നേട്ടമായെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്‌നമില്ലെന്നും എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പ്രതികരിച്ചു.