Connect with us

Kerala

കളമശേരി സ്‌ഫോടനം; പ്രതിയെ തെളിവെടുപ്പിനായി കുടുംബ വീട്ടിലെത്തിച്ചു

ഇവിടെ വെച്ചാണ് പ്രതി ബോംബ് നിര്‍മിച്ചത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ തെളിവെടുപ്പിന് കൊണ്ടുവന്നിരിക്കുന്നത്.

Published

|

Last Updated

കൊച്ചി |  കളമശേരി സ്‌ഫോടനക്കേസ് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു. ഇതിന്റെ ഭാഗമായി ഡോമനിക്കിനെ ചൊവ്വാഴ്ച രാവിലെ 9.45 ഓടെ അദ്ദേഹത്തിന്റെ അത്താണിയിലെ കുടുംബ വീട്ടിലെത്തിച്ചു. ഇവിടെ വെച്ചാണ് പ്രതി ബോംബ് നിര്‍മിച്ചത് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടെ തെളിവെടുപ്പിന് കൊണ്ടുവന്നിരിക്കുന്നത്.

ഭാര്യയുടെ പേരിലുള്ള ഈ വീട് നാല് അപ്പാര്‍ട്ടുമെന്റുകളായി വാടകയ്ക്ക് കൊടുത്തിരിക്കുകയായിരുന്നു. സ്ഫോടനം നടന്നതിന് മുമ്പുള്ള മൂന്നു ദിവസങ്ങളില്‍ ഡൊമിനിക് മാര്‍ട്ടിന്‍ സ്ഥിരമായി ഈ വീട്ടില്‍ വന്നിരുന്നു. ഈ വീടിന്റെ ടെറസില്‍ വെച്ചാണ് ബോംബ് പരീക്ഷണം നടത്തിയിരുന്നതെന്നും പോലീസ് വിലയിരുത്തുന്നു.

ആക്രമണത്തിനായി പെട്രോളും ഇലക്ട്രോണിക് സാധനങ്ങളും വാങ്ങിച്ച സ്ഥലങ്ങളിലും  സ്‌ഫോടനം നടത്തിയ കണ്‍വെന്‍ഷന്‍ സെന്ററിലുംഎത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയുന്നത്. മുഖം മറച്ചാണ് പ്രതിയെ പോലീസ് തെളിവെടുപ്പിനെത്തിച്ചിരിക്കുന്നത്.

അതേസമയം മാര്‍ട്ടിനെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. നിലവില്‍ ലഭ്യമായ തെളിവുകള്‍ പ്രകാരം മാര്‍ട്ടിന്‍ തന്നെയാണ് കേസിലെ ഏക പ്രതിയെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.24 മണിക്കൂറിനകം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇന്ന് തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസ് നീക്കം.

 

Latest