Kerala
കളമശ്ശേരി സ്‌ഫോടനം; ഫേസ്ബുക്കില്‍ മതവിദ്വേഷം പ്രചരിപ്പിച്ചതിന് കേസെടുത്തു
കോഴഞ്ചേരിക്കാരനായ റിവ ഫിലിപ്പ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് കേസെടുത്തത്

പത്തനംതിട്ട | കളമശ്ശേരിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ആദ്യ കേസ് പത്തനംതിട്ടയില്‍ രജിസ്റ്റര്‍ ചെയ്തു. മതവിദ്വേഷം പടര്‍ത്തുക, കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുക തുടങ്ങിയവക്കെതിരായ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴഞ്ചേരിക്കാരനായ റിവ ഫിലിപ്പ് എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് കേസെടുത്തത്. എസ് ഡി പി ഐയുടെ പരാതിയിലാണ് കേസ്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് മതവിദ്വേഷ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എഫ് ബി പ്രൊഫൈല്‍ നിരീക്ഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി എസ് ഡി പി ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് ആണ് പോലീസില്‍ പരാതി നല്‍കിയത്.
---- facebook comment plugin here -----