Kerala
കളമശ്ശേരി സ്‌ഫോടനം: വര്‍ഗീയ പ്രചാരണത്തില്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസ്
153എ, 504 ഐ പി സി വകുപ്പുകള്‍ ചുമത്തി കുമരകം പോലീസാണ് കേസെടുത്തത്.
കോട്ടയം | കളമശ്ശേരി സ്‌ഫോടന സംഭവത്തില്‍ ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്ത് പോലീസ്. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നാണ് കേസ്. 153എ, 504 ഐ പി സി വകുപ്പുകള്‍ ചുമത്തി കുമരകം പോലീസാണ് കേസെടുത്തത്.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയ സാമൂഹിക മാധ്യമ പേജുകള്‍ക്കെതിരെ ഐ എന്‍ എല്‍ പരാതി നല്‍കിയിരുന്നു. ഐ എന്‍ എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് ആണ് ഡി ജി പിക്ക് പരാതി നല്‍കിയത്.
ഷാജന്‍ സ്‌കറിയയെ കൂടാതെ ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍, വി എച്ച് പി സംസ്ഥാന അധ്യക്ഷ കെ പി ശശികല, തുടങ്ങിയവര്‍ക്കും ‘കാസ’യ്ക്കും എതിരെയാണ് പരാതി. പതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തെ തകര്‍ക്കാനുള്ള സംഘ്പരിവാര്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് അബ്ദുല്‍ അസീസ് ആരോപിച്ചു.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണ്‍ കളമശ്ശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സന്ദീപ് വാര്യരുടെ സാമൂഹിക മാധ്യമ അക്കൗണ്ടിന്റെ ലിങ്ക് സഹിതം ആണ് പരാതി നല്‍കിയത്.