Connect with us

Kerala

കളമശ്ശേരി സ്‌ഫോടനക്കേസ്; സ്‌ഫോടനത്തിന് ഉപയോഗിച്ച റിമോര്‍ട്ടുകള്‍ കണ്ടെടുത്തു

പ്രതി മാര്‍ട്ടിന്റെ സ്‌കൂട്ടറില്‍ നിന്നാണ് ഇവ കണ്ടെടുത്തത്

Published

|

Last Updated

കൊച്ചി |  കളമശേരി സ്‌ഫോടക്കേസില്‍ സുപ്രധാന തെളിവുകള്‍ പോലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന് ഉപയോഗിച്ച നാല് റിമോര്‍ട്ടുകളാണ് അന്വേഷണ സംഘം കണ്ടെടുത്തിരിക്കുന്നത്. പ്രതി മാര്‍ട്ടിന്റെ സ്‌കൂട്ടറില്‍ നിന്നാണ് ഇവ കണ്ടെടുത്തത്. കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു റിമോട്ടുകള്‍. കൊടകര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയത്.

സ്‌ഫോടനത്തിന് ശേഷം സ്‌കൂട്ടറിലാണ് മാര്‍ട്ടില്‍ കൊടകര പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഈ വാഹനം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.സ്‌ഫോടനത്തിനു ശേഷം മാര്‍ട്ടിന്‍ റിമോര്‍ട്ടുകള്‍ കവറില്‍ പൊതിഞ്ഞ് ബൈക്കില്‍ സൂക്ഷിക്കുകയായിരുന്നു.

സ്‌ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തുന്നത്.

 

Latest