INL
കളമശ്ശേരി സ്‌ഫോടനം: വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ആശ്യപ്പെട്ട് ഐ എന്‍ എല്‍ ഡി ജി പിക്ക് പരാതി നല്‍കി
പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എന്‍ കെ അബ്ദുല്‍ അസീസ് പറഞ്ഞു.
കോഴിക്കോട് | കളമശ്ശേരി ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ എന്‍ എല്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍ കെ അബ്ദുല്‍ അസീസ് ഡി ജി പിക്ക് പരാതി നല്‍കി.
നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും മത സമുദായിക സൗഹാര്‍ദത്തിന് ക്ഷതം വരുത്തുന്നതിനും സമൂഹത്തില്‍ വര്‍ഗീയ വംശീയ വിഭജനം സൃഷ്ടിക്കുന്നതിനുമായി ആസൂത്രി തവും ബോധപൂര്‍വ്വവും നടത്തിയ ശ്രമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും പരാതിയില്‍ പറഞ്ഞു.
പ്രതി പിടിക്കപ്പെട്ടിട്ടും തുടരുന്ന വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ കേരളത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും എന്‍ കെ അബ്ദുല്‍ അസീസ് പറഞ്ഞു. ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍, വി എച് പി സംസ്ഥാന അദ്യക്ഷ കെ പി ശശികല, ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, ‘കാസ’ എന്നിവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ വന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഊഹാപോഹങ്ങളുമാണ് ദുഷ്പ്രചാരണങ്ങള്‍ക്കു കാരണമായത്.
ബോബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയ ബി ജെ പി നേതാവ് സന്ദീപ് ജി വാര്യര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ വൈ എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ അരുണ്‍ കളമശ്ശേരിയും പൊലീസില്‍ പരാതി നല്‍കി. സന്ദീപ് ജി വാര്യരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ ലിങ്ക് സഹിതം ആണ് പരാതി.