Connect with us

kalamassery blast

കളമശ്ശേരി സ്‌ഫോടനം: പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു

പോലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

Published

|

Last Updated

കൊച്ചി | കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ കോടതി 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ തനിക്ക് അഭിഭാഷകന്‍ വേണ്ടെന്ന നിലപാട് കോടതിയില്‍ ആവര്‍ത്തിച്ചു. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കണമെന്നുമുള്ള പോലീസ് അപേക്ഷ അംഗീകരിച്ചാണ് കോടതി പ്രതിയെ 10 ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പോലീസിനെതിരെ പരാതിയില്ലെന്നും താന്‍ ആരോഗ്യവാനാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു.

പതിനഞ്ചു വര്‍ഷത്തിലേറെ ദുബൈയില്‍ ജോലി ചെയ്ത ആളാണ് മാര്‍ട്ടിന്‍. അതുകൊണ്ടു തന്നെ അവിടെയുള്ള ബന്ധങ്ങള്‍ അന്വേഷിക്കേണ്ടതാവശ്യമാണ്. ഇതിന് വിശദമായി ചോദ്യം ചെയ്യണമെന്നും പോലീസ് വ്യക്തമാക്കി.

സ്‌ഫോടന വസ്തുക്കള്‍ പല സ്ഥലങ്ങളില്‍ നിന്നാണ് മാര്‍ട്ടിന്‍ വാങ്ങിയത്. ഇവ എവിടെ നിന്നൊക്കെയാണ് വാങ്ങിച്ചത്, അതിനുള്ള പണം എവിടെ നിന്ന് ലഭിച്ചു എന്നുള്ള കാര്യങ്ങള്‍ കൂടി അന്വേഷിക്കണമെന്നും പോലീസ് ചൂണ്ടിക്കാട്ടി. അടുത്ത പതിനഞ്ചാം തീയതി വരെയാണ് കോടതി മാര്‍ട്ടിനെ കസ്റ്റഡിയില്‍ അനുവദിച്ചിരിക്കുന്നത്.

Latest