Connect with us

KALAMASSERY EXPLOSION

കളമശ്ശേരി സ്‌ഫോടനം; നീല കാറിന്റെ നമ്പര്‍ വ്യാജമെന്നു സൂചന

തൃശൂരില്‍ കീഴടങ്ങിയത് കൊച്ചി സ്വദേശി മാര്‍ട്ടിന്‍

Published

|

Last Updated

തിരുവനന്തപുരം | കളമശ്ശേരിയില്‍ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്‌ഫോടനത്തിനിടെ സംഭവ സ്ഥലത്തുനിന്നു അതിവേഗം പുറത്തു പോയ നീല കാറിന്റെ നമ്പര്‍ വ്യാജമാണെന്ന വിവരം പുറത്തുവന്നു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തൃശൂര്‍ കൊടകര പോലീസ് സ്‌റ്റേഷനില്‍ ഹാജരായത് കൊച്ചി സ്വദേശി മാര്‍ട്ടിന്‍ ആണെന്നു വ്യക്തമായിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യാന്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി തന്നെ എത്തും എന്നാണു വിവരം.

സംഭവത്തില്‍ പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമായി തുടരുന്നു. യഹോവാ സാക്ഷികളുടെ സമ്മേളനം നടന്ന ഹാളില്‍ ഉണ്ടായിരുന്നത് 2500 പേര്‍ എന്നാണു വിവരം. റജിസ്‌ട്രേഷന്‍ ഇല്ലാതെയാണ് ജനക്കൂട്ടം സമ്മേളിച്ചത്. ഡല്‍ഹിയില്‍ നിന്നുള്ള എന്‍ ഐ എ സംഘം വൈകീട്ടോടെ എത്തിച്ചേരും.