kalamasseri blast
കളമശ്ശേരി സ്‌ഫോടനം: ഒരാള്‍ കൂടി മരിച്ചു
മരിച്ചത് തൊടുപുഴ സ്വദേശിനി കുമാരി; മരണം രണ്ടായി
കൊച്ചി | കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരി(53)യാണു മരിച്ചത്.
ഒരാള്‍ കൂടി വെന്റിലേറ്ററിലുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. യഹോവാ സാക്ഷികളുടെ കണ്‍വന്‍ഷനില്‍ രാവിലെ ഉണ്ടായ സ്‌ഫോടനത്തില്‍ രാവിലെ ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ സസ്‌പെക്റ്റഡ് ലേഡി എന്നാണ് എ ഡി ജി പി പരാമര്‍ശിച്ചിരുന്നത്.
---- facebook comment plugin here -----