Connect with us

Kerala

കളമശ്ശേരി സ്‌ഫോടനം; പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസ് ആവശ്യം കോടതി നാളെ  പരിഗണിക്കും

സ്‌ഫോടനത്തിനു പിന്നില്‍ മാര്‍ട്ടിന്‍ മാത്രമാണോ എന്നതില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസ്

Published

|

Last Updated

കൊച്ചി | കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി മാര്‍ട്ടിന്‍ ഡൊമിനിക്കിനെ പോലീസ് നാളെ കസ്റ്റഡിയില്‍ വാങ്ങും.

സ്‌ഫോടനത്തിനു പിന്നില്‍ മാര്‍ട്ടിന്‍ മാത്രമാണോ എന്നതില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസ് വ്യക്തമാക്കി. കസ്റ്റഡി അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.

കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ് മാര്‍ട്ടിന്‍. കേസില്‍ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നും സ്വയം കേസ് വാദിക്കുമെന്നും പ്രതി കോടതിയെ അറിയിച്ചിരുന്നു. പോലീസിനെതിരെ പരാതിയില്ലെന്നും പ്രതി വ്യക്തമാക്കിയിരുന്നു.

ഐ ഇ ഡി ബോംബ് നിര്‍മിച്ചതിന്റെ അവശിഷ്ടങ്ങള്‍ പ്രതിയുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പെട്രോള്‍ സൂക്ഷിച്ച കുപ്പിയും കണ്ടെടുത്തു.

Latest