Kerala
കളമശ്ശേരി സ്‌ഫോടനം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം വീതം നല്‍കും
സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയില്‍ കഴിയുന്നവരുടെ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കും.
തിരുവനന്തപുരം | കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ചികിത്സയില്‍ കഴിയുന്നവരുടെ ചികില്‍സാ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ഒക്ടോബര്‍ 29ന് രാവിലെ ഒന്‍പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. അഞ്ച് പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. സ്‌ഫോടനത്തിന് ശേഷം പ്രതി ഡൊമനിക്ക് മാര്‍ട്ടിന്‍ പോലീസില്‍ കീഴടങ്ങി.
അതേ സമയം, പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഡൊമിനിക് മാര്‍ട്ടിനെ ഇന്ന് പോലീസ് കോടതിയില്‍ ഹാജരാക്കി. മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു.