Kerala
കളമശ്ശേരി സ്‌ഫോടനം; പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ ഒഴിവാക്കി
ഭീകരവാദ കുറ്റകൃത്യത്തിനുള്ള യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡി സി പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കൊച്ചി: കളമശ്ശേരി സ്‌ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരെ ചുമത്തിയ യു എ പി എ വകുപ്പുകള്‍ ഒഴിവാക്കി. സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനം.
ഭീകരവാദ കുറ്റകൃത്യത്തിനുള്ള യു എ പി എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഏപ്രിലിലാണ് കൊച്ചി ഡി സി പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, സ്‌ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകളിലാണ് ഇനി വിചാരണ നടക്കുക. തമ്മനം സ്വദേശി ഡൊമനിക് മാര്‍ട്ടിനാണ് ഏക പ്രതി. യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിര്‍പ്പാണ് സ്ഫോടനം നടത്താന്‍ പ്രേരിപ്പിച്ചത്. സംഭവത്തില്‍ മറ്റാര്‍ക്കും ബന്ധമില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2023 ഒക്ടോബര്‍ 29നാണ് സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം താനാണ് സ്ഫോടനം നടത്തിയതെന്ന് പറഞ്ഞ് ഡൊമനിക് മാര്‍ട്ടിന്‍ രംഗത്തെത്തുകയായിരുന്നു. സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.