Kerala
കളമശ്ശേരി ലഹരി വേട്ട: ഒരാള്‍ കൂടി പിടിയില്‍
കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. അനുരാജിന്റെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കും.

കൊച്ചി | കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലില്‍ നിന്ന് മയക്കുമരുന്ന് പിടിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അനുരാജ്.
വിദ്യാര്‍ഥിയുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ പോലീസ് പരിശോധിക്കും. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പോലീസിനു ലഭിച്ച മൊഴി.
അനുരാജ് നാല് കിലോ കഞ്ചാവ് വാങ്ങിയെന്നാണ് സൂചന.
---- facebook comment plugin here -----